മൊഗ്രാല്‍: ആറ് ദിവസങ്ങളിലായി നടന്ന വലിയുള്ളാഹി അറബി ഹാജി(റ) അവര്‍കളുടെ പേരില്‍ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യൂ എം ഉസ്താദ് നഗറില്‍ നടന്നുവന്ന ഉറൂസ് നേര്‍ച്ചയ്ക്ക് പരിസമാപ്തി.
ആയിരങ്ങള്‍ സംഗമിച്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാക്ക് അബ്രാറി ഉല്‍ബോധന പ്രഭാഷണം നടത്തി. ഉസ്താദ് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപു രം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സ്ഥലം ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വെച്ച് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍,മുന്‍ ജമാഅത്ത് പ്രസിഡണ്ട് കെ എം ഇദ്ദീന്‍ ഹാജി എന്നിവരെ ആദരിച്ചു.
ചടങ്ങില്‍ യഅക്കൂബ് ദാരിമി,മുഹമ്മദ് ഹനീഫ് ഫൈസി,രിഫാഈ ദാരിമി,മുസ്തഫ ഹിമമി, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്,ഖാലിദ് നെല്ലിക്കട്ട, നാസര്‍ കെ കെ, അഷ്‌റഫ് ബി കെ എന്നിവര്‍ സംബന്ധിച്ചു.
വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുഞ്ഞി സ്പിക്ക് അധ്യക്ഷത വഹിച്ചു.ടികെ അന്‍വര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി , കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ ആരിഫ്, ഫസല്‍ പേരാല്‍, സി എ സുബൈര്‍, സെഡ് എ മൊഗ്രാല്‍,യുസുഫ് ഷാര്‍ജ,രമേശ് ഗാന്ധിനഗര്‍,എം പി അബ്ദുല്‍ ഖാദര്‍, ലത്തീഫ് ആദൂര്‍,സി എം ഹംസ എന്നിവര്‍ പ്രസംഗിച്ചു.സിദ്ദിഖ് ചെടേക്കാല്‍ നന്ദി പറഞ്ഞു.
ഞായറാഴ്ച രാവിലെ നടന്ന മൗലൂദ് പാരായണത്തിന് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അസീസ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായ വി പി അബ്ദുല്‍ ഖാദര്‍ ഹാജി, കെ എം ഇബ്രാഹിം കൊപ്പളം,ബി എന്‍ മുഹമ്മദലി,ടി എം ശുഹൈബ്,യൂ എം ഫസലുറഹ്‌മാന്‍,കെ അറബി കൊപ്പളം, എംജിഎ റഹ്‌മാന്‍, സി എം ഹംസ,ബി കെ അന്‍വര്‍, സാദിഖ് കൊപ്പളം, ലത്തീഫ് കൊപ്പളം, ജലീല്‍ സി എം,എം എം റഹ്‌മാന്‍,സിദ്ദീഖ് റഹ്‌മാന്‍,റാഷിദ് ഗാന്ധി നഗര്‍,യൂസുഫ് കൊ പ്പളം,ഷെഫീക്ക് സി എച്ച്,ഇസാനുദ്ധീന്‍, സമദ് കടപ്പുറം, നിയാസ് ചടേക്കാല്‍, അഭിനാഷ്,ഹംസ, കബീര്‍,അസീം കൊ പ്പളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആയിരങ്ങള്‍ക്കുള്ള ചീരണി വിതരണത്തോടെ ഉറൂസിന് സമാപനമായി.
ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസ് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.




