നീലേശ്വരം: കേരള പൂരക്കളി അക്കാദമിയുടെ 2025വര്‍ഷത്തെ പൂരക്കളി അവാര്‍ഡ് നേടിയ കെ സുരേശനെ സഹപാഠി ഗ്രൂപ്പായ നീലേശ്വരം പ്രതിഭാ കോളേജ് 1992 A5 ബാച്ച് അനുമോദിച്ചു. ചടങ്ങില്‍ ഉഷ.പി. അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനായ പത്മനാഭന്‍ മാസ്റ്റര്‍ പരിപാടി ഊഘാടനം ചെയ്തു. കഴിഞ്ഞ 42 വര്‍ഷമായി പൂരക്കളി രംഗത്തെ സജീവ സാന്നിധ്യമാണ് സുരേശന്‍ ഫോക്ക്‌ലാന്റ്ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്ലോ ര്‍ & കള്‍ച്ചറല്‍ സെന്ററില്‍ കഴിഞ്ഞ 35 വര്‍ഷമായി ജോലി ചെയ്യുന്നു. നീലേശ്വരം മോനാച്ചയിലെ ധാരാളം പാവപ്പെട്ട കുട്ടികള്‍ക്ക് പൂരക്കളി സ്‌കോളര്‍ ഷിപ്പ് വാങ്ങിക്കൊടുക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച് വൃത്തിയാണ് സുരേശന്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളില്‍ ഇദ്ദേഹം നാടന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട് ചടങ്ങില്‍ പ്രദീപന്‍പി ദേവരാജന്‍ കെ. ഗിരീഷ് പി സുഗന്ധി സി ഉഷ കെ, അനിതാ മണികണുന്‍. രജനി പി വത്സല കെ ശ്രീജ പി വിനീത കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു പി രാജഗോപാലന്‍ സ്വാഗതവും പ്രദീപന്‍ നന്ദിയും പ്രകാശിപ്പിച്ചു
കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ കെ സുരേശനെ അനുമോദിച്ചു




