കാസര്‍കോട്: പുതിയ അദ്ധ്യയന വര്‍ഷത്തോടനുബന്ധിച്ച്
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വര്‍ഷങ്ങളായി ചെയ്തുവരുന്ന ”പഠിതാക്കള്‍ക്കൊരു പഠനോപകരണം”എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും കുടയും വിതരണം ചെയ്തു. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പഠനോപകരണങ്ങള്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
?പ്രവാസലോകത്തിരുന്ന് ജന്മനാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ വര്‍ഷങ്ങളായി ഇത്തരം ഒരു കാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് . ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഇല്യാസ് കട്ടക്കാല്‍,ഹനീഫ കട്ടക്കാല്‍ , അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ആക്ടിങ് സെക്രട്ടറി ഗരിബ് നവാസ്, വൈസ് പ്രസിഡന്റ് അസൈനാര്‍ ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു. കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഹ്‌മാന്‍ മസാര്‍, നവാസ് റഹ്‌മത്ത് നഗര്‍ അല്‍ത്താഫ് കട്ടക്കാല്‍തുടങ്ങിയ പ്രമുഖരും ചടങ്ങിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും നാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ”പഠിതാക്കള്‍ക്കൊരു പഠനോപകരണം”സ്‌കൂള്‍ ബാഗും കുടയും വിതരണം ചെയ്തു




