പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായി.
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ?ഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോ?ഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം വി ജയരാജന്‍ അറിയിച്ചു.
ഒരു വര്‍ഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസില്‍ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നല്‍ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാല്‍ പ്രതികള്‍ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.




