സ്വര്‍ണ വില കുറഞ്ഞു.

പവന് 560 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,14,440 രൂപയായി. ഒരു ഗ്രാമിന് 14,305 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു പവന് 1,640 രൂപയാണ് കുറഞ്ഞത്. യുഎസ്-ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഇടിവില്ലാതെ രൂപ പിടിച്ചുനില്‍ക്കുന്നതും സ്വര്‍ണവില ഇടിയുന്നതിന് കാരണമാകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Scroll to Top