ബലി പെരുന്നാള്‍ ഉള്‍ക്കൊള്ളലിന്റെ ആഘോഷം

കാസര്‍ക്കോട് -?ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശ്വാസ ദാര്‍ഢ്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) കൂടി കടന്നുവന്നിരിക്കുകയാണ്. പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും സമാനതകളില്ലാത്ത ത്യാഗസ്മരണകളാണ് ഈ ദിനം ലോകത്തിന് മുന്നില്‍ വെക്കുന്നത്. ദൈവകല്പനയ്ക്ക് മുന്നില്‍ സ്വന്തം ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും പൂര്‍ണ്ണമായി സമര്‍പ്പിച്ച ആ മഹാത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ പെരുന്നാളും.
?സ്‌നേഹവും കാരുണ്യവും പരസ്പര വിശ്വാസവും കൂടുതല്‍ ദൃഢമാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്ക്കുക, സഹജീവികളുടെ വേദനകളില്‍ പങ്കുചേരുക എന്നതാണ് ബലിപെരുന്നാള്‍ നല്‍കുന്ന ഏറ്റവും വലിയ മാനവിക സന്ദേശം. പെരുന്നാള്‍ ദിനത്തിലെ മൃഗബലിയും അതിന്റെ മാംസം വിതരണം ചെയ്യുന്നതും കേവലമൊരു ചടങ്ങല്ല, മറിച്ച് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും സ്‌നേഹവും സന്തോഷവും പങ്കുവെക്കാനുള്ള ഉദാത്തമായ കാരുണ്യപ്രവര്‍ത്തിയാണ്.
?നമ്മുടെ ഹൃദയങ്ങളിലെ അഹന്തയും സ്വാര്‍ത്ഥതയും അറുത്തുമാറ്റി, സഹിഷ്ണുതയും പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസും വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം. അതിന് വേണ്ടിയുള്ളതാകട്ടെ ഈ പെരുന്നാളും

വിദ്യാസമ്പന്നരായ യുവസമൂഹം ചെറിയ ചെറിയപ്രയാസങ്ങളെ പോലും തരണം ചെയ്യാനാകാതെ ആത്മഹത്യപരിഹാരമായി കണ്ട് കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന പ്രവണത ദീനേനയെന്നോണം കൂടിക്കൂടി വരികയാണ് എന്തുണ്ട് പരിഹാരമെന്നറിയാതെ പൊതു സമൂഹം നോക്ക് കുത്തികളായി പോയിരിക്കുന്നു
മതത്തെയും മത ബോധത്തെയും തിരസ്‌കരിച്ചതാണ് ഇതിനൊക്കെ കാരണമെന്ന് നാം സമൂഹം തിരിച്ചറിയണം ധാര്‍മികതയിലൂന്നി ജീവിക്കുന്ന പുതതലമുറയാണ് നാടിനും സമൂഹത്തിനും ഗുണം ചെയ്യുക എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം

നാടിന്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമാണ് ലോകമൊട്ടുമുളള ഈദ് ഗാഹുകളില്‍ മുഴങ്ങികേട്ടുകൊണ്ടിരിക്കുന്നത്
ജാതി-മത ഭേദമന്യേ എല്ലാവരിലേക്കും ഈ പെരുന്നാളിന്റെ പ്രകാശം പടരട്ടെ എന്നാശംസിച്ച് കൊണ്ട്
കാസര്‍കോട് കെ. എന്‍ എം സംഘടിപ്പിച്ച ടൗണ്‍ സലഫി ഈദ്ഗാഹില്‍ പ്രമുഖ പണ്ഡിതന്‍ യൂസുഫ് മൗലവി പ്രാര്‍ത്ഥനക്കും. ഈദ് ഖുതുബക്കും നേതൃത്വം നല്‍കി സംസാരിച്ചു
\

Scroll to Top