ജി-ടെക് മഹോത്സവം 2026”ജി-മാന്‍ അവാര്‍ഡ്’ജി-ടെക് കാസര്‍കോട് മാനേജിംഗ് ഡയറക്ടര്‍ മിസ്റ്റര്‍ റാമിന്

കൊച്ചി: ‘ജി-ടെക് മഹോത്സവം 2026’-ല്‍ കാസര്‍കോട് ജി-ടെക് സെന്ററിന് അഭിമാന നേട്ടം.ജി-ടെക് എഡ്യൂക്കേഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ‘ജി-ടെക് മഹോത്സവം 2026’-ല്‍ ജി-ടെക് കാസര്‍കോട് മാനേജിംഗ് ഡയറക്ടര്‍ മിസ്റ്റര്‍ റാമിന് ഈ വര്‍ഷത്തെ ‘ജി-മാന്‍ അവാര്‍ഡ്’ ലഭിച്ചതാണ് അഭിമാന നേട്ടമായത്.മികച്ച നേതൃപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള പുരസ്‌കാരമാണിത്. ജി-ടെക് ശൃംഖലയിലെ സ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തനം, അക്കാദമിക് മികവ്, വിദ്യാര്‍ത്ഥികളോടുള്ള പ്രതിബദ്ധത, അസാധാരണമായ നേതൃത്വഗുണം എന്നിവ മുന്‍നിര്‍ത്തിയാണ് പ്രശസ്തമായ ഈ അവാര്‍ഡ് നല്‍കിവരുന്നത്.കൊച്ചിയില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍, മിസ്റ്റര്‍ റാമിന് പുരസ്‌കാരം സമ്മാനിച്ചു.നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാഭ്യാസ രംഗത്ത് കാസര്‍കോട് ജി-ടെക് കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കുമുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റാം പറഞ്ഞു. ജി-ടെക് കാസര്‍കോട് ടീമിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും, പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി-പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി-ടെക് എഡ്യൂക്കേഷന് ഈ പുരസ്‌കാരം ലഭിച്ചത് കാസര്‍കോടിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ്.ഐടി-പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് കാസര്‍കോടിന് ഇതൊരു അഭിമാന മുഹൂര്‍ത്തം
കൂടിയാണ്.

Scroll to Top