ചരിത്രം കുറിച്ച് സ്റ്റാര്‍ക്ക്!; ആഷസില്‍ ഇനി ഇതിഹാസ നിരക്കൊപ്പം

ആഷസ് ടെസ്റ്റ് ചരിത്രത്തില്‍ നൂറ് വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആഷസ് ടെസ്റ്റില്‍ ഇതുവരെ സ്റ്റാര്‍ക്ക് അടക്കം 21 പേരാണ് നൂറ് വിക്കറ്റ് എന്ന നാഴിക കല്ല് പിന്നിട്ടിട്ടുള്ളത്. 44.8 റണ്‍സ് ശരാശരിയിലാണ് സ്റ്റാര്‍ക്കിന്റെ നേട്ടം. ഈ ശരാശരി ആഷസ് 100 വിക്കറ്റ് ക്ലബിലെ മറ്റ് 20 താരങ്ങളുടേതിനേക്കാള്‍ മികച്ചതാണ്.

അതേ സമയം ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് 2025 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമായ പെര്‍ത്തില്‍ സ്റ്റാര്‍ക്ക് ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ തകര്‍ച്ച. 39 റണ്‍സിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ഓസീസിനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോള്‍ ബെന്‍ ഡക്കറ്റ് 21 റണ്‍സ് നേടിയും പുറത്തായി. ഒടുവില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ഗ്രീന്‍ നേടിയത്. 28 റണ്‌സുഅംയി ഹാരി ബ്രൂക്ക്, നാല് റണ്‍സുമായി ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ഒഴിവാക്കിയപ്പോള്‍ പേസര്‍ ബ്രെയഡ്ന്‍ കാര്‍സ് ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനിലെത്തി.

പരിക്കുമൂലം സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാള്‍ഡും ബ്രണ്ടന്‍ ഡോഗെറ്റും ഓസീസിനായി അരങ്ങേറി.

Scroll to Top