കാസര്‍കോട്. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രമായ നെല്ലിക്കുന്ന് 36 ആം വാര്‍ഡില്‍ യുവ വ്യാപാരിയും കാരുണ്യ മേഖലയിലെ നിറസാന്നിധ്യവും നിരവധി കല കായിക ക്ലബ്ബുകളുടെ ഭാരവാഹിത്വം വഹിക്കുന്ന സമീര്‍ ആമസോണിക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. കാസര്‍കോട്ട് മുന്‍ വ്യാപാരി നേതാവും ഐ എന്‍ എല്‍ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന പരേതനായ എ എം എ റഹീമിന്റെ മകനാണ് സമീര്‍. ഈ വാര്‍ഡില്‍ യുവാക്കളടക്കം നിരവധി പേരുടെ പിന്തുണയുമുണ്ട്. എ പി സുന്നി വിഭാഗത്തിന്റെയും മുസ്ലിം ലീഗില്‍ അത്യപിതരായി കഴിയുന്നവരുടെയും പൂര്‍ണ്ണ പിന്തുണയും വോട്ടും സെമീറിന് ലഭിച്ചേക്കും. മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വരെ വലിയ തര്‍ക്കങ്ങളും പിണക്കങ്ങളും ഉടലെടുത്തിരുന്നു. മുസ്ലീം ലീഗില്‍ തന്നെ മൂന്നിലധികം പേര്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. ചിലര്‍ മനസ്സില്ല മനസ്സോടെ പിന്മാറുകയായിരുന്നു. ലീഗിലെ പിണക്കവും തര്‍ക്കവും വോട്ടായി മാറുമെന്ന് ഷമീറുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു. സമീര്‍ മല്‍സര രംഗത്ത് വരുന്നതിനെ യുവാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
നഗരസഭയിലെ 36ാം വാര്‍ഡില്‍ യുവ വ്യാപാരി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നു




