ബോവിക്കാനം:- സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശാനുസരണം ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക യാമിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂലി, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ സുചീന്ദ്ര നാഥ്, പി ടി എ വൈസ് പ്രസിഡണ്ട് ബാബു മഞ്ചക്കല്‍, കെ അപ്പക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂലി സ്വാഗതവും ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.
പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി




