ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുണ്‍ കുമാര്‍ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടര്‍ ഫീല്‍ഡ് പബ്ലിസിറ്റി-കള്‍ച്ചറല്‍ അഫയേഴ്‌സ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മഹാത്മാഗാന്ധി സര്‍വകലാശാല പി.ആര്‍.ഒ., സിഎം വിത്ത് മീ സിറ്റിസണ്‍ കണക്ട് സെന്ററിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ ചുമതലയാണ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ളത്.
പി.ആര്‍.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറായി എ. അരുണ്‍ കുമാര്‍ ചുമതലയേറ്റു




