ചൗക്കി: മുസ്ലിം ലീഗ് ചൗക്കി ശാഖ കമ്മിറ്റിയുടെയും ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക്, സ്‌കൂള്‍ ബാഗ്, കുട എന്നിവ വിതരണം ചെയ്തു.
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് പദ്ധതി സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ചൗക്കി ശാഖഓഫീസില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി. മുസ്ലിം ലീഗ് ചൗക്കി ശാഖ മുന്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചൗക്കിക്ക് കൈമാറി ഉല്‍ഘാടനം ചെയ്തു…
സത്താര്‍ ചൗക്കി ജിസിസി കെഎംസിസി ചൗക്കി മേഖല.. സിറാജ് പോസ്റ്റ്. സുലൈമാന്‍ തോരവളപ്പ്. സമീര്‍ കെ കെ പുറം. മുസ്തഫ അര്‍ജാല്‍. മുനീര്‍ പെയിന്റ്.സുലൈമാന്‍ തേങ്ങ
തുടങ്ങിയവര്‍ സംബന്ധിച്ചു,
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇത്തരം സഹായ പദ്ധതികള്‍ വലിയ പ്രചോദനമാണെന്നും ഭാവിയിലും കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




