അങ്ങനെ ഒടുവില്‍ തൊരപ്പന്‍ പിടിയില്‍

കാസര്‍കോട് മേല്‍പ്പറമ്പില്‍
സൂപ്പര്‍ മാര്‍ക്കറ്റ് കുത്തി തുറന്ന് കവര്‍ച്ച നടത്തുന്നതിനിടെ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൊരപ്പന്‍ സന്തോഷിനെ നാട്ടുകാര്‍ പിടികൂടി. രക്ഷപെടാന്‍ കടയുട ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ പ്രതിയുടെ കാല്‍ ഒടിഞ്ഞു. പുലര്‍ച്ചെയാണ് സംഭവങ്ങള്‍. പുലര്‍ച്ചെ രണ്ട് മണിവരെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ശേഷം പ്രതി പിക്കാസുമായി കവച്ചക്കെത്തുകയായിരുന്നു. മേല്‍പ്പറമ്പ് ഓള്‍ഡ്മില്‍മ ജംഗ്ഷനടുത്തുള്ള കാഷ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു കവര്‍ച്ച ശ്രമം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ കവര്‍ച്ചക്കാരന്‍ കൗണ്ടറില്‍ നിന്നും 3000 രൂപ കവര്‍ന്നിരുന്നു. കടക്ക് സമീപം പാര്‍ക്ക് ചെയ് മോട്ടോര്‍ ബൈക്ക് എടുക്കാനെത്തിയ യുവാക്കള്‍ കടയുടെ അകത്ത് നിന്നും ശബ്ദം കേട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇതോടെയാണ് പ്രതി രക്ഷപെടാന്‍ ഒന്നാം നിലയില്‍ നിന്നു താഴെക്ക് ചാടിയത്. മല്‍പിടുത്തത്തിലൂടെ പ്രതിയെ കീഴടക്കി സ്ഥലത്തെത്തിയ മേല്‍പ്പറമ്പ പൊലീസിന് കൈമാറി. തളിപ്പറമ്പില്‍ നിന്നും രാത്രി 8.30 മണിയോടെ ബസില്‍ മേല്‍പ്പറമ്പിലെത്തിയ ശേഷം പുലര്‍ച്ചവരെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞു. മൊട്ടയടിച്ചും കൈ ഉറ ധരിച്ചുമാണ് കവര്‍ച്ചക്കെത്തിയത്. സ്ഥാപനം നടത്തുന്ന മേല്‍പ്പറമ്പയിലെ കെ.അനൂപിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Scroll to Top