കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു. മെമ്മറി കാര്‍ഡ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. മെമ്മറി കാര്‍ഡ് പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്തിരുന്നു ഇതടക്കം ലാബില്‍ അയച്ച് വിശദമായ പരിശോധനകള്‍ നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് ഹര്‍ജിയില്‍ അതിജീവിത പറയുന്നത്. 2017 ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെടുന്നത്.




