തൃക്കരിപ്പൂര്‍: അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേ തൃക്കരിപ്പൂര്‍ പൂച്ചോല്‍ റോഡില്‍ മണ്ടൂര്‍ ഹൗസില്‍ പ്രകാശന്റെ ഭാര്യ സുജാത (52) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. വൈക്കത്ത് മൈത്താണി സ്‌ക്കൂളിലെ അധ്യാപികയാണ്.
മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി പറയുന്നുണ്ട്. സുജാത ഭര്‍ത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു. സ്വന്തം വീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയര്‍കേസിന്റെ കൈപ്പിടിയില്‍ തുണി കെട്ടി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബന്ധു എം ചന്ദ്രന്‍ . നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ചന്തേര
സബ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ സതീഷ് കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്.
മരണകാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളജ് iആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മാറ്റിയിട്ടുണ്ട്.
മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സുജാത – പ്രകാശന്‍ ദമ്പതി’കള്‍ക്ക് മക്കളില്ല. സഹോദരങ്ങള്‍: ശ്രീധരന്‍, രമണി, ഉണ്ണികൃഷ്ണന്‍.




