പൈക്ക : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ചെങ്കള പഞ്ചായത്ത് ആറാം വാര്‍ഡ് അര്‍ളടുക്ക ചന്ദ്രന്‍ പാറയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയായ ‘അഹ്ലാമു ശിഹാബ്’ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിറഞ്ഞ സദസ്സില്‍ നടന്നു, കടുത്ത വേനലിലും കാലവര്‍ഷത്തിലും കുടിവെള്ളമില്ലാതെ വിഷമിക്കുന്ന 14ല്‍ പരം കുടുംബങ്ങള്‍ക്ക് ഇതു ആശ്വാസമാകും.
ഷാര്‍ജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പൈക്കയുടെ അദ്യക്ഷതയില്‍ പരിപാടിയുടെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് നിര്‍വഹിച്ചു, മുസ്ലിംലീഗിന്റെയും യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, കെഎംസിസി ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിച്ചു.
നേതാകളായ ബിഎംഎ കാദര്‍, അബൂബക്കര്‍ മൊട്ട, ഓ പി ഹനീഫ പൈക്ക, ഹാഷിം ബംബ്രാണി, ഫൈസല്‍ പൈച്ചു ചെര്‍ക്കള, റൗഫ് കാസി ആലമ്പാടി, അഷ്‌റഫ് സിവില്‍ സ്റ്റേഷന്‍, മൊയ്ദീന്‍ ബോംബെ, റഹീം ജിമ്മു, അബൂബക്കര്‍ ബീട്ടിയടുക്ക, ബി എം ഹാരിസ്, അബ്ദുറഹ്‌മാന്‍ ചാത്തപാടി, ബി എ റസാഖ്, ജെപി ഇസ്മായില്‍, ശരീഫ് ബീട്ടിയടുക്ക, അഷ്‌റഫ് റെഡ്ബുള്‍, ടി പി അബ്ദുറഹ്‌മാന്‍, അഡ്വ. അഷ്‌റഫ്, ശശീന്ദ്രന്‍, ഹമീദ്, സജി, മാത്യു, ബി കെ എ റഹ്‌മാന്‍ പഞ്ചായത്ത് ജനപ്രതിനിധി ഇബ്രാഹിം കൊയര്‍ കൊച്ചി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ഖാദര്‍ അര്‍ക്ക സ്വാഗതവും പ്രവര്‍ത്തകസമിതി അംഗം സലീം സി എം നാലാംമൈല്‍ നന്ദിയും പറഞ്ഞു.
അഹ്ലാമു ശിഹാബ്-ഗ്രാമീണ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു




