ആഷസിന്റെ 143 വര്‍ഷത്തെ ചരിത്രത്തിലാദ്യം; നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഓസീസ് ഇംഗ്ലീഷ് ടീമുകള്‍

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച് ഓസ്‌ട്രേലിയ ഇം?ഗ്ലണ്ട് ടീമുകള്‍. ആഷസ് ക്രിക്കറ്റ് പരമ്പരയുടെ 143 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഓസീസ് ഇം?ഗ്ലണ്ട് ടീമുകളിലെ ഓപണര്‍മാര്‍ ടീം സ്‌കോര്‍ബോര്‍ഡില്‍ റണ്‍സെടുക്കും മുമ്പ് പുറത്താകുന്നത്. ആദ്യം ഇം?ഗ്ലണ്ട് ഓപണര്‍ സാക്ക് ക്രൗളിയും പിന്നാലെ ഓസ്‌ട്രേലിയയുടെ ജാക് വെതറല്‍ഡുമാണ് റണ്‍സെടുക്കും മുമ്പ് പുറത്തായ താരങ്ങള്‍.

അതിനിടെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇം?ഗ്ലണ്ട് 172 റണ്‍സില്‍ എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റെടുത്ത ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍കാണ് ഇം?ഗ്ലണ്ടിനെ തകര്‍ത്തത്. ഏകദിന ക്രിക്കറ്റിന്റെ ശൈലിയില്‍ ബാറ്റുവീശിയ ഇം?ഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്‌സില്‍ 32.5 ഓവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയും തകര്‍ച്ച നേരിടുകയാണ്. ഇന്നിങ്‌സ് 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്.

ടോസ് നേടിയ ഇം?ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റണ്‍സിനിടെ ഇം?ഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോള്‍ ബെന്‍ ഡക്കറ്റ് 21 റണ്‍സ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇം?ഗ്ലണ്ട് സ്‌കോര്‍ മുന്നോട്ട് നീങ്ങി. എങ്കിലും 46 റണ്‍സെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂണ്‍ ?ഗ്രീന്‍ പുറത്താക്കി.

രണ്ടാം സെഷനില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആറ് റണ്‍സോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 61 പന്തില്‍ അഞ്ച് ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 52 റണ്‍സാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രണ്ടന്‍ ഡോ?ഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ബ്രൂക്കിന് പിന്നാലെ ഇം?ഗ്ലണ്ട് അതിവേ?ഗം ഓള്‍ഔട്ടായി. അവസാന അഞ്ച് വിക്കറ്റില്‍ വെറും 12 റണ്‍സാണ് ഇം?ഗ്ലണ്ടിന് നേടാനായത്. 33 റണ്‍സെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇം?ഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക് ഏഴും ബ്രണ്ടന്‍ ഡോ?ഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ?ഗ്രീനാണ് സ്വന്തമാക്കിയത്.

Scroll to Top