‘അതേസമയം നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് യോഗതീരുമാനങ്ങള്‍ റദ്ദാക്കി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് യോഗതീരുമാനങ്ങള്‍ റദ്ദാക്കി
അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍സിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു. പുറമേ വനിത എസ്ഐയായ രേഷ്മയുടെയും മൊഴിയെടുത്തു. പിന്നാലെയാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അന്‍സിബയെ എസ്ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അന്‍സിബയുടെ ഒരു സന്ദേശം തന്റെ ഫോണിലെത്തിയെന്നും അത് കുടുംബത്തില്‍ പ്രശ്നമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ വനിത സെല്ലില്‍ പരാതി നല്‍കിയത്. ഈ പരാതിയും ഗൗരവമുള്ളതല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: ‘സ്വര്‍ണം പൂശിയത് കുറഞ്ഞ അളവില്‍’, നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം

ശബരിമല സ്വര്‍ണക്കൊള്ള: ‘സ്വര്‍ണം പൂശിയത് കുറഞ്ഞ അളവില്‍’, നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം
അതേസമയം നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നടി നീനാ കുറിപ്പിന് അറിയാമെന്ന അന്‍സിബയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവരുടെ മൊഴിയും രേഖപ്പെടുത്തും. താരസംഘടനയായ അമ്മയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയായ അന്‍സിബയുടെ മൊഴി കടവന്ത്ര പൊലീസാണ് രേഖപ്പെടുത്തിയത്. മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയുള്ളു എന്നാണ് വിവരം. വര്‍ഗീയ പരാമര്‍ശം, സൈബര്‍ അധിക്ഷേപം, കുടുംബത്തെ അടക്കം അധിക്ഷേപിച്ചു എന്നിവ അടക്കമാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളുടെ മൊഴിയെടുക്കും.

Scroll to Top