കാസറഗോഡ് – കെ.എസ് എസ്. പി.എ കാസറഗോഡ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഏകദിന ശില്പശാല നടത്തി. സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനോ ടൊപ്പം അവകാശ പോരാട്ടങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു നിയോജക മണ്ഡലം പ്രസിഡണ്ട് എം. കേശവന്‍ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരന്‍, സെക്രട്ടറി കെ. പി.ബാലകൃഷ്ണന്‍,ട്രഷറര്‍ ചന്ദ്രന്‍ നാലപ്പാ so, വൈസ് പ്രസിഡണ്ട് കുത്തിക്കണ്ണന്‍ കരിച്ചേരി, ജോ സെക്രട്ടറിമാരായ പി ശശിധരന്‍ എം.കെ.
സി നായര്‍ വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് വി.വി. ജയലക്ഷ്മി, സംസ്ഥാന കൗണ്‍സിലര്‍മാരായ പുരുഷോത്തമന്‍ കാടകം, കെ, അനില്‍കുമാര്‍, മുന്‍ കൗണ്‍സിലര്‍മാരായ കെ.പി. ബലരാമന്‍ നായര്‍, പിനാരായന്‍, മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് കെ . എ . യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ. എം വിജയന്‍, എം.. കെ ദിവാകരന്‍, കെ.പി. ബാലകൃഷ്ണന്‍, ചന്ദ്രന്‍ നാലപ്പാ so, വി.വി. ജയലക്ഷ്മി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സെടുത്തു നിയോജക മണ്ഡലം സെക്രട്ടറി സിതാരാമമല്ല സ്വാഗതവും ട്രഷറര്‍ ടി.കെ ശ്രീധരന്‍ നന്ദിയും പറഞ്ഞു
അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടം എന്നും ഉണ്ടാവും.. കെ.എസ്.എസ്. പി. എ




