തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു; പാലത്തിന്റെ കൈവരി തകര്‍ത്ത് ലോറി തൂങ്ങിനില്‍ക്കുന്നു,

അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു.
കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. പാലത്തിന്റെ കൈവരി തകര്‍ത്ത് ലോറി താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലാണുളളത്. തേവര ജം?ഗ്ഷന് സമീപം കുണ്ടന്നൂരില്‍ നിന്ന് ഐലന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് ലോറി കായലിലേക്ക് തൂങ്ങിനില്‍ക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Scroll to Top