കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തില്‍ മുച്ചക്രവാഹന വിതരണം

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തില്‍ 2025- 26 വര്‍ഷം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വിതരണം എന്ന പദ്ധതിയുടെ ഭാഗമായി 14 ഗുണഭോക്താക്കള്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു.കാസര്‍ഗോഡ് എം എല്‍ എ കല്ലട്ര മാഹിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന രംഗത്ത് വളരെ മികച്ച ഇടപെടല്‍ നടത്താന്‍ കഴിവുള്ള ഭരണസമിതിയാണ് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും ഏറ്റെടുക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എം എല്‍ എ എന്ന രീതിയില്‍ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഉഷ അര്‍ജുനന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റസീന സി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാ മാഹിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് മൊയ്തു, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി ശങ്കര, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അറഫാന നജീബ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് സി വി, അന്‍വര്‍ ഗോളിയടുക്കം, സക്കീന അബ്ദുല്ല ഹാജി ഗോവ, നാസിഫ ജലീല്‍,നസീമ പി എം, പൃഥ്വിരാജ് ജഗന്നാഥ് ഷെട്ടി,സോയ ലത്തീഫ്, ലീല കെ,അസ്മിന ഹബീബ്, ഷാഹിദ അഫ്‌സല്‍ സിസ്ലു, സഫീന ഹുസൈന്‍, മഹേഷ് വളകുഞ്ച, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി ഡി പി ഒ തില നന്ദി പ്രകാശിപ്പിച്ചു

Scroll to Top