ടീം കാസര്‍കോട് ഒരുക്കിയ സംഗീതാര്‍ച്ചന ശ്രദ്ദേയമായി.


നീലേശ്വരം. പോലീസ് സേനയില്‍ നിന്ന് വിരമിച്ച ടീം കാസര്‍കോട് അംഗവും ഗായകനുമായ
‘രവി കൊട്ടോടിക്ക് സ്‌നേഹാദരവോടെ” എന്ന പേരില്‍ സംഘടിപ്പിച്ച സംഗീതാര്‍ച്ചനയും, ഉന്നത മാര്‍ക്ക് നേടി വിജയിച്ച ടീം കാസര്‍ഗോഡ് അംഗങ്ങളുടെ മക്കളായ ശിവദ മധു,ബദ്രിനാഥ്, ശ്രാവണ്‍ വിജയ്, ഹാജറ,ആഷിക എന്നിവര്‍ക്കുള്ള അനുമോദന ചടങ്ങും വേറിട്ടതായി.

നീലേശ്വരം കെ ഇ എസ് ടി എ ബീച്ച് റിസോര്‍ട്ടില്‍ നടന്ന പരിപാടി
എം.ബി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ശംസുദ്ദീന്‍ പാലക്കി വിശിഷ്ടാതിഥിയായി.അസ്മാസ് അഹ്‌മദ് ഹാജി, മുഹമ്മദ് ഹാജി പട്‌ള, ബി.എം.സാദിഖ്, വിജയന്‍ ശങ്കരമ്പാടി,സജു പെരിയ,ഉമേശ് രാമന്‍,സിദ്ദീഖ് പടപ്പില്‍,മധു മുണ്ടയില്‍,വിജയന്‍ ശങ്കരന്‍ പാടി, സുബൈര്‍ പടപ്പില്‍, ഖാലിദ് മൊഗ്രാല്‍, ശോഭന ടീച്ചര്‍,സുധ ടീച്ചര്‍, അഞ്ജു രഞ്ചിത്,സൗമ്യ സജു,ശൈലജ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വി.അബ്ദുള്‍ സലാം സ്വാഗതവും,ഹമീദ് കാവില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന സംഗീതാര്‍ച്ചനയില്‍
ഗായികമാരായ താര രഞ്ജിത്,
ശിവദ മധു, സൗപര്‍ണ്ണിക സജു, രവി കൊട്ടോടി, അഞ്ജു രജ്ഞിത്, സുബൈര്‍ പടപ്പില്‍, മിദ്ലാജ് മൊഗ്രാല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഫോട്ടോ:ടീം കാസര്‍ഗോഡ് നീലേശ്വരത്ത് സംഘടിപ്പിച്ച സംഗീതാര്‍ച്ചനയും, അനുമോദന ചടങ്ങും എം ബി അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top