രോഗം വന്നുകഴിഞ്ഞാല്‍ അത് ചികില്‍സിച്ച് ഭേദമാക്കുന്നത് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്.
നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍, ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം രോഗം വന്നുകഴിഞ്ഞാല്‍ അത് ചികില്‍സിച്ച് ഭേദമാക്കുന്നത് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. വൈറസിനെ തടയാന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
വൃത്തിയുണ്ടായിരിക്കണം
കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാന്‍ ശ്രദ്ധിക്കണം.
- രോഗബാധിതരുമായിട്ടുള്ള നേരിട്ടുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കാം. പ്രത്യേകിച്ചും ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കാം.
- പുറത്തിറങ്ങുമ്പോള്‍ മാസ്‌കും ഗ്ലൗസുകളും ഉപയോഗിക്കണം. : ചര്‍മ്മം ആരോ?ഗ്യത്തോടെ നിലനിര്‍ത്താന്‍ നിര്‍ബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
: എന്താണ് നോറോവൈറസ്? ലക്ഷണങ്ങള്‍ എന്തെല്ലാം? - ഈ സാഹചര്യത്തില്‍ മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്നത് ഒഴിവാക്കാം.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണം. ഫ്രഷല്ലാത്ത പഴങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാം. പഴങ്ങള്‍ മരത്തില്‍ നിന്നും നേരിട്ട് എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭക്ഷണക്രമീകരണം
ആരോഗ്യകരമായ ഭക്ഷണ രീതികള്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടാവുകയുള്ളു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.
- വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, സിങ്ക്, മറ്റു മിനറലുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ഇവ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.
വെള്ളം കുടിക്കാം
നിര്‍ജ്ജലീകരണം ഉണ്ടാകുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാം. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഉറക്കം വേണം
ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സാധിക്കുകയില്ല. ആരോഗ്യം മെച്ചപ്പെടണമെങ്കില്‍ നല്ല ഉറക്കവും വിശ്രമവും ശരീരത്തിന് ആവശ്യമാണ്.
വ്യായാമങ്ങള്‍ ചെയ്യാം
ശരീരത്തിന് നല്ല രീതിയില്‍ വ്യായാമങ്ങള്‍ ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുകയുള്ളു.
മദ്യവും പുകവലിയും ഒഴിവാക്കാം
നിരന്തരമായി പുകവലിക്കുന്നതും മദ്യം കുടിക്കുന്നതും നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുന്നു. അതിനാല്‍ അമിതമായി മദ്യം കുടിക്കുന്നതും പുകവലിക്കുന്നതും ഒഴിവാക്കാം.




