മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമന്‍സ്. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ ഡി മറുപടി നല്‍കിയിട്ടില്ല. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരന്‍ എസ് കര്‍ത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്
വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച്ച ഹാജരാകാന്‍ നിര്‍ദേശം




