ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

ബോവിക്കാനം : മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ഹാളില്‍ സംഘടിപ്പിച്ച ഫെസ്റ്റില്‍ ചക്കയുടെ രുചിഭേദങ്ങള്‍ തയ്യാറാക്കുകയും പ്രദര്‍ശന വിപണന മേള നടത്തുകയും ചെയ്തു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ റഹ്‌മാന്‍, ലുബ്ന മുനീര്‍, അനന്യ എം, ടി. രേണുക, രമേശന്‍ മുതലപ്പാറ, മിസിരിയ റഫീഖ്, നസീര്‍ മൂലടുക്കം, സി.ഡി.എസ് അക്കൗണ്ടന്റ് ആശ പ്രദീപ്, ഗ്രാമപഞ്ചായത്ത് സ്റ്റാഫുകള്‍, സി.ഡി.എസ് അംഗങ്ങള്‍ സന്നിഹിതരായി.

ഉപസമിതി കണ്‍വീനര്‍ ശ്യാമള എം.ഇ സ്വാഗതവും അടിസ്ഥാന ഉപജീവന സമിതി കണ്‍വീനര്‍ ഉഷ കുമാരി നന്ദിയും പറഞ്ഞു.

ഫോട്ടോ : മുളിയാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top