കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ 2025-2026 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി, വാര്‍ഡ് 20 പുലിക്കുന്ന് പ്രദേശത്തെ ചന്ദ്രഗിരി നദിക്കു സമീപം 18 ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ഐവര്‍ ഭഗവതി ഫെറി റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജേഷ് അമെയ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സമീന മുജീബ്, ജാഫര്‍ കമാല്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എഞ്ചിനീയര്‍ ശ്രീജിത്ത്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ വിമല, സി.ടി. അബ്ദുല്‍ റഹ്‌മാന്‍, നാട്ടുകാര്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരസഭ നവീകരിച്ച ഐവര്‍ ഭഗവതി ഫെറി റോഡ് ഉദ്ഘാടനം ചെയ്തു




