ഭാരത് സെന്‍സസ് 2027; പരിശീലന പരിപാടി വിജയകരമായി പുരോഗമിക്കുന്നു

ഭാരത് സെന്‍സസ് 2027-നോടനുബന്ധിച്ച് കാസര്‍കോട് താലൂക്കിലെ കാസര്‍കോട് ചാര്‍ജില്‍ ഉള്‍പ്പെട്ട എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി വിജയകരമായി പുരോഗമിക്കുന്നു. പരിശീലന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരും ചാര്‍ജ് ഓഫീസര്‍മാരായ രാജ്കുമാര്‍, ജിഷ എന്നിവര്‍ പരിശീലന ക്ലാസുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി. സന്ദര്‍ശനത്തിനിടെ പരിശീലനത്തിന്റെ ഗുണനിലവാരം, ക്ലാസുകളുടെ ക്രമീകരണങ്ങള്‍, പരിശീലന സാമഗ്രികളുടെ ഉപയോഗം, പങ്കാളികളുടെ പങ്കാളിത്തം എന്നിവ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിന് പരിശീലനം ലഭിക്കുന്ന എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും മികച്ച രീതിയില്‍ തയ്യാറെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. പരിശീലന പരിപാടി നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കാര്യക്ഷമമായി നടപ്പിലാക്കുന്നതായി വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ പരിശീലന സംഘത്തെയും പങ്കെടുത്തവരെയും അഭിനന്ദിച്ചു.

Scroll to Top