മൊഗ്രാല്‍.ലോക രക്തദാന ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി ‘ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ രക്തദാനത്തിന്റെ പ്രസക്തി”എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.കുമ്പള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ അസി:സര്‍ജന്‍ ഡോ: കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി.മൊഗ്രാല്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധി എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു.
ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഇശല്‍ ഗ്രാമത്തിലെ യുവാക്കളെയും, മൊഗ്രാല്‍ ദേശീയവേദിയേയും ഡോ:കൃഷ്ണപ്രസാദ് പ്രത്യേകം അഭിനന്ദിച്ചു. കൃഷ്ണപ്രസാദിനെ ദേശീയവേദിക്ക് വേണ്ടി സീനിയര്‍ അംഗം എം എ അബ്ദുല്‍റഹിമാന്‍ സുര്‍ത്തിമുല്ല ഷാള്‍ അണിയിച്ചു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.എം മാഹിന്‍ മാസ്റ്റര്‍,സെഡ് എ മൊഗ്രാല്‍,ടി എം ഷുഹൈബ്,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,ഹമീദ് പെര്‍വാഡ്,അബ്ബാസ് അറബി,യൂസഫ് പാച്ചാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ദേശീയവേദി ഭാരവാഹികളായ വിജയകുമാര്‍,മുഹമ്മദ് അശ്‌റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, ഗള്‍ഫ് പ്രതിനിധി പി വി അന്‍വര്‍,ടി കെ അന്‍വര്‍,എം എ മൂസ,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,മുഹമ്മദ് അബ്‌ക്കോ,എംജിഎ റഹ്‌മാന്‍,എച്ച് എം കരീം,അഷ്‌റഫ് പെര്‍വാഡ്,ടി കെ ജാഫര്‍,ടി എ ജലാല്‍,എം എസ് മുഹമ്മദ് കുഞ്ഞി,അബ്ദുള്ള കോട്ടക്കുന്ന്,ഹാരിസ് ബഗ്ദാദ്,ബി കെ അന്‍വര്‍,അബ്ദുല്‍ റഹ്‌മാന്‍,അനീസ് കോട്ട ഇബ്രാഹിം എം കെ എന്നിവര്‍ നേതൃത്വം നല്‍കി.ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കിവരുന്ന ദേശീയവേദി വൈസ് പ്രസിഡണ്ട് കൂടിയായ കെപി മുഹമ്മദ് സ്മാര്‍ട്ട് നന്ദി പറഞ്ഞു.
ഫോട്ടോ:ലോക രക്തദാന ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച സെമിനാര്‍ കുമ്പള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ അസി:സര്‍ജന്‍ ഡോ: കൃഷ്ണപ്രസാദ് കെ യു വിഷയാവതരണം നടത്തുന്നു.
:ഡോ: കൃഷ്ണപ്രസാദിനെ ദേശീയവേദി സീനിയര്‍ അംഗം എം എ അബ്ദുറഹ്‌മാന്‍ സുര്‍ത്തിമുള്ള ഷാള ണിയിക്കുന്നു.




