അന്‍സിബ ഹസന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതി; കൊച്ചി എസിപി തുടര്‍ നടപടി സ്വീകരിക്കും

ആരോപണ വിധേയനായ ടിനി ടോമിന്റേയും അമ്മ പ്രസിഡന്റ് ശ്വേത മേനോന്റേയും മൊഴി പൊലീസ് എടുത്തിരുന്നു. അന്‍സിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നല്‍കിയത്.
കൊച്ചി: നടി അന്‍സിബ ഹസന്‍ ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ കൊച്ചി എസിപി തുടര്‍ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അന്‍സിബയുടെ പരാതി. ആരോപണ വിധേയനായ ടിനി ടോമിന്റേയും അമ്മ പ്രസിഡന്റ് ശ്വേത മേനോന്റേയും മൊഴി പൊലീസ് എടുത്തിരുന്നു. അന്‍സിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നല്‍കിയത്.

Scroll to Top