21
കൊച്ചി: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (01.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന്റെ വില 7150 രൂപയായി ഉയര്‍ന്നു. പവന്റെ വില 57200 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5905 രൂപയും പവന് 47240 രൂപയുമാണ് വില. അതേസമയം, വെള്ളി വിലയില്‍ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാധാരണ വെള്ളിയുടെ ഗ്രാമിന്റെ വില 93 രൂപയായി തുടരുന്നു.