പ്രിയദര്‍ശിനി ബസില്‍ ടിക്കറ്റിന് പണം തരാന്‍ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ??മന്ത്രി സിപി ജോണ്‍. ഒരു ഓര്‍ഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാന്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പ്രിയദര്‍ശിനി ബസില്‍ ടിക്കറ്റിന് പണം തരാന്‍ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ?ഗതാ?ഗത മന്ത്രി സിപി ജോണ്‍. അത്തരത്തില്‍ പണം വാങ്ങാന്‍ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ഓര്‍ഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാന്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ചതെന്നും മന്ത്രി
2026 ജൂണ്‍ 16ന് 18.56 ലക്ഷം പേര്‍ ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്തു. ഇതില്‍ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കണമെന്നും സിപി ജോണ്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകള്‍ ഉണ്ട്. ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സിറ്റി ഫാസ്റ്റ് തിരിച്ചറിയാന്‍ ആണ് സ്റ്റിക്കര്‍ ഒട്ടിച്ചത്. രണ്ട് സിറ്റി ഫാസ്റ്റ് ഓര്‍ഡിനറി ആക്കി. പൊഴിയൂര്‍ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവന്‍ സര്‍വീസുകളാണ് ഓര്‍ഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബസുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.




