കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. 1.5 കോടി രൂപയാണ് സ്റ്റേഡിയം നവീകരണത്തിനായി പഞ്ചായത്ത് മാറ്റി വെച്ചത്. സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അന്തിമമാക്കുന്നതിനായി പി.ഡബ്ല്യൂ.ഡി ആര്‍ക്കിടെച്ചര്‍ വിങ് ഡെപ്യൂട്ടി ആര്‍ക്കിടെക്ട് സി.സുനി, പിഡബ്ല്യൂഡി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. പ്രകാശന്‍, പിഡബ്ല്യൂഡി കെട്ടിട ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ബെന്നി ജോസഫ്എന്നിവരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ജയചന്ദ്രന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.രഘുനാഥ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി.കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ എന്‍.എസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എച്ച്.നാഗേഷ്, രാമചന്ദ്രന്‍, വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. അന്തരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം ഗാലറി, ഭരണനിര്‍വ്വഹണ ഓഫീസും സിന്തറ്റിക് ട്രാക്കും ശുചിമുറികളും ഇവിടെ പണിയുന്നുണ്ട്.




