ബിജെപി കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയാകും : എംഎല്‍ അശ്വിനി

കുമ്പള : എല്ലാക്കാലത്തും ഒത്തുകളിച്ച് ബിജെപിയെ പരാജയപ്പെടുത്താമെന്നും അഴിമതി ചോദ്യം ചെയ്യപ്പെടില്ലെന്നുമുള്ള ഇടത് – വലതു മുന്നണികളുടെ ധാരണ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പൊളിഞ്ഞെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മൂന്ന് ബിജെപി പ്രതിനിധികളെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുത്തതിലൂടെ ബിജെപി പ്രവര്‍ത്തകരുടെ മേലുള്ള പ്രതീക്ഷയും ഉത്തരവാദിത്തവും വര്‍ദ്ധിച്ചു. കേരളത്തില്‍ ഇടത് – വലത് മുന്നണികള്‍ക്കുള്ള ബദലായി ബിജെപിയെ ജനങ്ങള്‍ കാണുന്നുവെന്നും ഈ മൂന്ന് എംഎല്‍എമാരും നിയമസഭയില്‍ തിരുത്തല്‍ ശക്തികളായി മാറുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി. രവീന്ദ്രന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തി.

കുമ്പള പഞ്ചായത്ത് സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത് റൈ അദ്ധ്യക്ഷത വഹിച്ചു.

ജനസംഘം, ബിജെപി ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, അടിയന്തരാവസ്ഥ പോരാളിയും ജനസംഘ പ്രവര്‍ത്തകനുമായ സുബ്ബ

Scroll to Top