കാസറഗോഡ്: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല വൃക്ഷത്തൈ നടീല്‍ പരിപാടി *’ഒളിമ്പിക് ഫോറസ്റ്റ്’ ന് തുടക്കമായി.
ജി.യു.പി.എസ് അടുക്കത്തുവയലില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസറഗോഡ് നഗരസഭാ ചെയര്‍പേഴ്‌സന്‍ ബഹു. ഷാഹിന സലിം നിര്‍വഹിച്ചു.
ജില്ലാ റഗ്ബി അസോസിയേഷന്‍ പ്രസിഡണ്ട് എം.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഗുരുപ്രസാദ് പ്രഭു മുഖ്യാതിഥിയായി.
മുനിസിപ്പല്‍ ഡവലപ്‌മെന്റ് ചെയര്‍മാന്‍ നജീമ മുഹമ്മദ്, എസ്.എം.സി ചെയര്‍മാന്‍ താജുദ്ദീന്‍ ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീമ സുവര്‍ണ* സ്വാഗതവും, റഗ്ബി കാസറഗോഡ് ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര* നന്ദിയും പറഞ്ഞു.
കായികം, ഐക്യം, ഹരിതം”_ എന്ന ഒളിമ്പിക് മൂല്യങ്ങളുടെ സന്ദേശവുമായി കാസറഗോഡ് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ജില്ലയാകെ 500 തൈകള്‍* നടാനാണ് ലക്ഷ്യമിടുന്നത്.




