15
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു പവന് തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ കൂടിയത് 1200 രൂപ. വെള്ളിയാഴ്ച (03.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7260 രൂപയിലും പവന് 640 രൂപ കൂടി 58080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5995 രൂപയിലും പവന് 520 രൂപ കൂടി 47960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.