തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 1422.60 കോടിയുടെ സംസ്ഥാന വിഹിതം

തൊഴിലില്ലായ്മ പരിഹരിക്കാനും പിന്നാക്ക-പരമ്പരാഗത ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സര്‍ക്കാര്‍ നീക്കങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍ മേഖലയ്ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും വന്‍ കൈത്താങ്ങുമായി പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രാമീണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് വേതനം ഉറപ്പാക്കാനും ഈ തുക വിനിയോഗിക്കും.
സ്ത്രീ തൊഴിലാളികള്‍ ഭൂരിപക്ഷമുള്ള കശുവണ്ടി, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകള്‍ക്കായി പ്രത്യേക വേതന സഹായ പദ്ധതി (Income Support Scheme) നടപ്പിലാക്കും. കോവിഡ് കാലത്തിന് ശേഷവും പ്രതിസന്ധി നേരിടുന്ന ഈ മേഖലകളിലെ തൊഴിലാളികളുടെ വരുമാന സ്ഥിരത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, സംസ്ഥാനത്ത് പൂട്ടി കിടക്കുന്ന വിവിധ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനുമായി ഒരു ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി’ (One-Time Settlement) ആവിഷ്‌കരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പുതിയ കാലത്തെ തൊഴില്‍ മേഖലയായ ഗിഗ് (Gig workers), ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളുടെ (ഡെലിവറി ബോയ്‌സ്, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍) ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
3,000 രൂപ നേരിട്ട്, 1300 രൂപ ഭാര്യയ്ക്ക് ഗൂഗിള്‍ പേ! മലപ്പുറത്ത് വെല്‍നെസ് സെന്ററിന് കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുടുങ്ങി
ഗവിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍
‘മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല’ വിജയ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
ദുബായിലേക്ക് പോകുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ വകയിരുത്തുന്ന തുക പൂര്‍ണ്ണമായും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്. ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്നും പ്രഖ്യാപിത പദ്ധതികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ഈ നിയമം സഹായിക്കും.

Scroll to Top