ജൂലൈ ഒന്നുമുതല്‍ പുതിയ പിഴ നിരക്ക് പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ തയാറെടുത്ത് റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചി
ട്ടുണ്ട്.
ജൂലൈ ഒന്നുമുതല്‍ പുതിയ പിഴ നിരക്ക് പ്രാബല്യത്തില്‍ വരും. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ യാത്രാനിരക്കിനൊപ്പമാണ് 500 രൂപ അധികം നല്‍കേണ്ടത്. വനിതകള്‍ക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാര്‍ക്ക് 500 മുതല്‍ 2,500 രൂപ വരെ പിഴ ചുമത്താനും തീരുമാനമുണ്ട്.
റെയില്‍വേ പരിസരങ്ങളില്‍ ലൈസന്‍സില്ലാതെ കച്ചവടം നടത്തുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്താല്‍ 2,000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ തടവും ലഭിക്കും. ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും 1,000 രൂപ വരെ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളും വിധിക്കും. അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നവര്‍ക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും.




