ക്ഷാമബത്ത മുടക്കമില്ലാതെ നല്‍കും, മെഡിസെപ്പ് ഗുണകരമായി പരിഷ്‌കരിക്കും, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കും, ലീവ് സറണ്ടറുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളും, മെഡിസെപ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും, തുടങ്ങി ജീവനക്കാര്‍ക്ക് ഗുണകരമായ നിരവധി
തീരുമാനങ്ങള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതിലും പ്രതിസന്ധി ഘട്ടത്തിലും ജീവനക്കാരെ ചേര്‍ത്ത് പിടിച്ചതിലും ആഹ്ലാദം പ്രവര്‍ത്തിച്ചുകൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് ആനപ്പെട്ടി അധ്യക്ഷത വഹിച്ചു .
സംസ്ഥാന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ സി സുജിത് കുമാര്‍ , വത്സല കൃഷ്ണന്‍ , ലോകേഷ് എം ബി ആചാര്‍ , ജില്ലാ സെക്രട്ടറി വി ടി പി രാജേഷ് , ജില്ലാ ട്രഷറര്‍ വി എം രാജേഷ്, പ്രവീണ്‍ വരയില്ലം , കെ മുരളീധരന്‍ നായര്‍ , കെ പ്രമോദ് , ജഗദീശന്‍ നായര്‍ , നവനീത് കൃഷ്ണന്‍ , രതീഷ് ബന്തടുക്ക , റിജിത്ത് ഹൊസ്ദുര്‍ഗ്ഗ് , ജയരാജ് പെരിയ , ഷജില്‍ പിണറായി , നിഖില്‍ വള്ളിക്കുന്ന് , കെ പ്രീത , ഒ ഡി ജയന്‍ ശിവകുമാര്‍ പാലക്കാട് , ബാലകൃഷ്ണന്‍ പെരിയങ്ങാനം , സുനോജ് മാത്യു, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിസന്ധിഘട്ടത്തിലും സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ ചേര്‍ത്ത് പിടിച്ചതില്‍ ആഹ്‌ളാദ പ്രകടനം നടത്തി എന്‍ ജി ഒ അസോസിയേഷന്‍




