സംസ്ഥാനത്ത് വീണ്ടും പനിമരണം; കോഴിക്കേട് മാവൂരില്‍ പനി ബധിച്ച് 54കാരി മരിച്ചു

മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

Scroll to Top