മൊഗ്രാല്‍. വായനാദിനത്തില്‍ മൊഗ്രാല്‍ വൊക്കേ ഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്ത് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് മാതൃകയായി.
ജി.വി.എച്.എസ്.എസ് മൊഗ്രാല്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ നോട്ട് ബുക്കുകള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ജാന്‍സി ടീച്ചര്‍ക്ക് എം എ മൂസ മൊഗ്രാല്‍ പുസ്തകം കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പരിപാടിയില്‍ ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് മഖ്ദൂo, സെക്രട്ടറി അ ര്‍ഷാദ് ഹുബ്ലി, ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറര്‍ മുജീബ് പേരാല്‍,ജബ്ബാര്‍ വി പി, ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ മുന്‍ പ്രസിഡന്റ് സി എച് ഖാദര്‍,ടൌണ്‍ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് ടി കെ ജാഫര്‍,യു എം ഫസലുറഹ്‌മാന്‍ സ്‌കൂളിലെ അധ്യാപകന്മാരായ അഷ്‌കര്‍,മുനീറ, സൈനബ, ഫര്‍സാന,നിഷ എന്നിവര്‍ സംബന്ധിചു.
സ്റ്റാഫ് സെക്രട്ടറി ഫാത്തിമ ഹസീന തസ്നീം നന്ദി പറഞ്ഞു.
ഫോട്ടോ: വായനാദിനത്തില്‍ മൊഗ്രാല്‍ സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് നല്‍കുന്ന സൗജന്യ നോട്ട് പുസ്തകം എം എ മൂസ മൊഗ്രാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ജാന്‍സി ടീച്ചര്‍ക്ക് നല്‍കി വിതരനോദ്ഘാടനം നിര്‍വഹിക്കുന്നു.




