നാടിനെ കണ്ണീരാഴ്ത്തിവ്യത്യസ്ത വാഹന അപകടങ്ങളില്‍ കാസര്‍കോട് ജില്ലയില്‍അഞ്ച് മരണം.


ഇരിയയില്‍
സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

ഇരിയയില്‍
സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് ഉള്‍പ്പടെ
കാസര്‍കോട് ജില്ലയിലുണ്ടായ വ്യത്യസ്ത വാഹന അപകടങ്ങളില്‍ അഞ്ച് മരണം.
ഉദുമ , പള്ളത്ത് ചൊവ്വാഴ്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തില്‍
ഉദുമ സ്വദേശിയായ
കെട്ടിട കരാറുകാരന്‍ മരണപ്പെട്ടു .
ഉദുമ ,കണ്ണികുള ങ്ങരയിലെ കുഞ്ഞിരാമനാണ്
മരിച്ചത്.

കുമ്പളയില്‍ തിങ്കളാഴ്ച
വൈകിട്ടോടെ ഉണ്ടായ ബൈക്ക് അപകടത്തില്‍
ഉദുമ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്.
കുമ്പളക്ക് അടുത്ത് ഷിറിയയിലാണ്
അപകടം ഉണ്ടായത്.ഉദുമ പള്ളം ദൊഡി
യിലെ
അമീന്‍ .അപ്പു എന്ന
പ്രജീഷ് എന്നിവരാണ് മരിച്ചത്.
ദേശീയപാത 66-ല്‍ ഷിറിയ ആറുവരി പാതയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പ്രജീഷ് സംഭവ സ്ഥലത്ത് തന്നെ
മരിച്ചു. മംഗലാപുരം ആശുപത്രിയിലെത്തിച്ച അമീന്‍ രാത്രിയോടെ ആശുപത്രിയില്‍ മരിച്ചു.

നായന്‍മാര്‍മൂലയില്‍ സ്‌കൂട്ടറില്‍ മീന്‍ ലോറി ഇടിച്ചാണ് മൂന്നാമത്തെ അപകടം.
ആലമ്പാടി സ്വദേശി റഫീഖാണ് മരിച്ചത്.
ബി സി റോഡിലെ സര്‍വീസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടം.

ഇരിയയില്‍
സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇരിയ പള്ളിക്ക് മുന്‍വശത്തു വച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് നിന്ന് പാനത്തൂരിലേക്ക് പോവുകയായിരുന്നു അജ്ഞലി
ബസ്സില്‍ ഫാറൂഖ് സഞ്ചരിച്ച സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്. മൂന്നാം മെയിലില്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ്. ജോലിക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന് സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Scroll to Top