അഭിനേതാക്കളുടെ സംഘടന അമ്മയിലെ തര്‍ക്കങ്ങളില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. സംഘടനയിലെ പ്രശ്‌നങ്ങള്‍ ചെറിയ കാര്യങ്ങള്‍. എല്ലാം ശരിയാകുമെന്നും കാത്തിരുന്നു കാണാമെന്നും മമ്മൂട്ടി ഡല്‍ഹിയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാം കാത്തിരുന്നല്ലേ കാണാന്‍ പറ്റൂ, അടുത്ത നിമിഷം നമ്മുടെ കയ്യില്‍ അല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടി കുടുംബാംഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മരുമകള്‍ അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി സമൂഹ?മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനയ്ക്കാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അര്‍ഹനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. 1998ല്‍ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള അഞ്ചുപേരാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തില്‍ 65 പേരാണ് ഇന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.




