കുമ്പടാജെയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2026- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുമ്പടാജെ: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി 2026 ജൂണ്‍ മാസo 28 ന് ഞായറാഴ്ച ദിവസം കുമ്പടാജെ ഗ്രാമ പഞ്ചായത്തിലെ 22 ബൂത്തുകളില്‍ വെച്ച് പഞ്ചായത്ത് പരിധിയിലെ 1218 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കുന്നതിനുo, പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും വേണ്ടി ഗ്രാമ പഞ്ചായത്ത് തല ഇന്റര്‍ സെക്ടര്‍ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ശ്രീമതി യശോദ അദ്ധ്യക്ഷത വഹിച്ചു.
യോഗ തീരുമാനപ്രകാരം മൈക്ക് അന്വണ്‍ സ്‌മെന്റ് നടത്താനും, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ വളണ്ടിയര്‍ മാര്‍ക്കും ഭക്ഷണo നല്‍കാനും, ഗ്രമപഞ്ചായത്ത് വാഹനം ഉള്‍പെടെ 4 ദിവസത്തേക്ക് വാഹനം അനുവദിക്കാനും, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തീരുമാനമായി. 44 ബൂത്ത് വളണ്ടിയര്‍മാര്‍ക്കുളള പരിശീലനം 23/6/2026 ചൊവ്വാഴ്ച ദിവസം 2 മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കും. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീ.രവീന്ദ്രറൈ ഗോസാ ടെ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ ഡിoഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി. പ്രിയങ്ക, മെമ്പര്‍മാരായ എസ്.മുഹമ്മദ് കുഞ്ഞി, ഗീത, മഹേഷ്, സൗഭാഗ്യലക്ഷ്മി, എല്‍.എച്ച്.ഐ. ശ്രീമതി ഉഷ, എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. സുരേഷ് കുമാര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.ജെ.പി എച്ച്.എന്‍ മാരായ ശ്രീമതി.നിഷാദ, നിതിഷ,എo. എല്‍.എസ്.പി. നഴ്‌സ് ശ്രീമതി. ദിവ്യശ്രീ, ജെ.എച്ച്.ഐ. ശ്രീ.ജിജു മാര്‍ക്കോസ്, രേവതി, അoഗന്‍വാടി ടീച്ചര്‍ ശ്രീമതി പാര്‍വ്വതി എന്നിവര്‍ സംബന്ധിച്ചു. ജെ.എച്ച്.ഐ. ശ്രീ. അബ്ദുല്‍ റഹിമാന്‍ നന്ദി രേഖപ്പെടുത്തി.

Scroll to Top