വെനസ്വേലയെ നടുക്കി വന്‍ഭൂകമ്പം

ഒരു മിനിറ്റ് വിത്യാസത്തില്‍ ഇരട്ട ഭൂചലനം, വിറച്ച് വെനസ്വേല, കെട്ടിടങ്ങള്‍ തകര്‍ന്നു, വന്‍ നാശനഷ്ടം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഭൂചലനത്തെ തുടര്‍ന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അല്‍താമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പല കെട്ടിടങ്ങളുടെയും ചുവരുകള്‍ ഇടിഞ്ഞുവീഴുകയും തകരുകയും ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി.
കാരക്കാസ്: വെനസ്വേലയില്‍ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ സംഭവിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂര്‍വമായ ഭൂചലനങ്ങള്‍, ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയന്‍ തീരമേഖല കേന്ദ്രീകരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് വലിയ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll to Top