റോട്ടറി കാസറഗോഡ് 2026-27 ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗത്തിന്റെ പ്രവേശനവും നടന്നു

കാസറഗോഡ്: റോട്ടറി കാസറഗോഡ് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തേക്കുള്ള പ്രസിഡന്റും ഭാരവാഹികളും സ്ഥാനമേറ്റു. കാസറഗോഡ് റോട്ടറി ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റ് റോട്ടേറിയന്‍ അഡ്വ. ബെന്നി ജോസില്‍ നിന്ന് റോട്ടേറിയന്‍ മഹിന്‍ കൊളിക്കര പ്രസിഡന്റ് സ്ഥാനം ഏറ്റുവാങ്ങി.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ ഗവര്‍ണര്‍ നോമിനി റോട്ടേറിയന്‍ ഡോ. അനില്‍ മേലത്ത് സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്ത് റോട്ടറിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. പുതിയ ഭരണസമിതി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജില്ലാ ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ റോട്ടേറിയന്‍ ദിനേശ് എം.ടി., ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ റോട്ടേറിയന്‍ യതീഷ് പ്രഭു, അസിസ്റ്റന്റ് ഗവര്‍ണര്‍ റോട്ടേറിയന്‍ വിനയ്, ജി.ജി.ആര്‍. റോട്ടേറിയന്‍ അബ്ദുള്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ ക്ലബ്ബിന്റെ ബുള്ളറ്റിന്‍ പ്രകാശനം നടത്തി. ബുള്ളറ്റിന്റെ ആദ്യ പ്രതി പ്രസിഡന്റിന്റെ സഹധര്‍മ്മിണി നസ്രീന്‍ മഹിന് കൈമാറി. കൂടാതെ ശ്രീ. കൃഷ്ണകുമാര്‍ എന്‍. ക്ലബ്ബിന്റെ പുതിയ അംഗമായി ചേര്‍ന്നു.

പ്രസിഡന്റ് മഹിന്‍ കൊളിക്കര സ്ഥാനാരോഹണ പ്രസംഗത്തില്‍ ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യുവജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

പരിപാടിയില്‍ സെക്രട്ടറി വിശ്വജിത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതം പ്രസിഡന്റ് ഇലക്ട് ജോഷി എ.സി. നിര്‍വഹിച്ചു. സെക്രട്ടറി ധര്‍മേന്ദ്രന്‍ കെ.കെ. നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ ക്ലബ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, വിവിധ റോട്ടറി ക്ലബ്ബുകളിലെ പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top