കാസര്‍ഗോഡ്: പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുവാനു ഉള യുഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ സിപിഐ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നതിനും, രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തി പുതു തലമുറയുടെ മുന്നില്‍ അവതരിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായി സമരം മാറി. മാര്‍ച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി തുളസീധരന്‍ ബളാനം അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ അസിസ്റ്റാന്റ് സെക്രട്ടറി വി രാജന്‍ സംസാരിച്ചു. മണ്ഡലം സെക്രടറി ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു. ചന്ദ്രഗിരി ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് രേണുക ഭാസ്‌ക്കരന്‍, നാരായണന്‍ മൈലുല, പി രാജന്‍, കിഷോര്‍ കെടി, എം കൃഷ്ണന്‍ നായര്‍, ശ്രീജിത്ത് കുറ്റിക്കോല്‍, സി കെ എം മുനീര്‍, അശ്വതി അജികുമാര്‍, സരിത എസ് എന്‍ , അസ്‌ക്കര്‍ കടവത്ത്, സുധാകരന്‍ ഒളിയത്തടുക്ക , നവീന്‍ കുമാര്‍ തലക്ലായി , മുരളീധരന്‍ മാച്ചിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി
സിപിഐ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.




