വീര്യം കുറഞ്ഞ മദ്യം വേണോ? അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ ഈ നികുതി ഘടന നിലവില്‍ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍ക്കുന്നതില്‍ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വില്‍പനയില്‍ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.


വി ഡി സതീശന്‍
വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ ഈ നികുതി ഘടന നിലവില്‍ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എല്‍ഡിഎഫിന്റെ കാലത്താണെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ബക്കാര്‍ഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.
വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. അപേക്ഷകള്‍ ആദ്യം പരിഗണിച്ചത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ആരാണ് ബക്കാര്‍ഡി കമ്പനിയുമായി സംസാരിച്ചത്. എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ബക്കാര്‍ഡി കമ്പനിക്കായി വിദേശ മദ്യ നയത്തില്‍ ഭേദഗതി വരുത്തിയത് എല്‍ഡിഎഫാണെന്നും സതീശന്‍ വിമര്‍ശിച്ചു.

Scroll to Top