കുമ്പള: ലഹരി പദാര്‍ഥങ്ങള്‍ വര്‍ത്താന കാലത്ത് സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു സാമൂഹിക വിപത്തായി മാറിയ കാലത്ത് അതില്‍ നിന്നും കുട്ടികളെ പിന്‍മാറ്റിക്കാന്‍ ഫുട് ബോള്‍ പോലെയുള്ള കായിക മത്സര ങ്ങള്‍ക് വര്‍ത്താന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, കാസറഗോഡ് ജില്ലാ അക്വറ്റിക് അസോസിയേഷന്‍ ട്രഷററുമായ അഷ്റഫ് കര്‍ള അഭിപ്രായപെട്ടു.
ജി എസ് ബി എസ് കുമ്പള സബ് ജില്ലാതലത്തില്‍ മത്സരിക്കേണ്ട ടീമിനെ കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫെസ്റ്റ് ഉല്‍ഘാടനം ചയ്തു സംസാരിക്കുക യായിരുന്നു അഷ്റഫ് കര്‍ള. കുമ്പള സ്‌കുള്‍ ഗ്രാണ്ടില്‍ നടന്ന ചടങ്ങില്‍ കായിക അദ്ധ്യാപകന്‍ അഹമ്മദ് ജുബൈര്‍ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ വിജയ കുമാര്‍ അദ്വക്ഷത വഹിച്ചു.
മുഹമ്മദ് മണ്ണംകുഴി ( ഫുട്‌ബോള്‍ കോച്ച് ) സാഹില്‍ ബന്ദിയോട് ( ഫുട്‌ബോള്‍ കോച്ച് ) തുടങ്ങിയവര്‍ സംസാരിച്ചു.
അറബിക് അദ്ധ്യാപകന്‍ റിയാസ് പേരാല്‍ നന്ദി പറഞ്ഞു.




