കഞ്ചാവ് കടത്ത്: രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷംകഠിനതടവും പിഴയും വിധിച്ച് കാസറഗോഡ് കോടതി

കാസറഗോഡ്: മോട്ടോര്‍ സൈക്കിളില്‍ മാരക ലഹരിമരുന്നായ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി കലന്ദര്‍ @ ഷാഫി (34), രണ്ടാം പ്രതി സന്ദേശ് ബി (27) എന്നിവരെയാണ് കാസറഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ്ചന്ദ്രഭാനു ശിക്ഷിച്ചത്.പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
പ്രതികളുടെ വിവരങ്ങള്‍:
ഒന്നാം പ്രതി: കലന്ദര്‍ @ ഷാഫി (34)S/o മൊയ്തീന്‍കുഞ്ഞി ശാന്തിയോട്, കെ.കെ. നഗര്‍, കണ്ണാടിപ്പാറ, കയ്യാര്‍ ഗ്രാമം.
രണ്ടാം പ്രതി: സന്ദേശ് ബി (27) ബീരന്തട്ക്ക, പേരാന്‍ബെ, ദക്ഷിണ കന്നഡ.
2021 സെപ്തംബര്‍ മാസം ഇരുപതാം തീയ്യതി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മംഗല്‍പാടി ഗ്രാമത്തിലെ ചുക്കിരിയടുക്ക എന്ന സ്ഥലത്ത് വെച്ച് KA 05 HF 4337 നമ്പറിലുള്ള മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവുമായി പ്രതികളെ പോലീസ് സംഘം പിടികൂടുകയായിരുന്നു.കുമ്പള സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ് വി.കെ.യും സംഘവുമാണ് പ്രതികളെ കൃത്യസമയത്ത് തടഞ്ഞുനിര്‍ത്തി കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന പി. പ്രമോദ് ആണ്. ശക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.ഈ കേസില്‍ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്:അഡ്വ. ചന്ദ്രമോഹന്‍ ജി. (അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍)അഡ്വ. ചിത്രകല എം.ലഹരിക്കടത്തിനെതിരെയുള്ള പോലീസിന്റെയും പ്രോസിക്യൂഷന്റെയും ശക്തമായ ഇടപെടലുകള്‍ക്ക് അടിവരയിടുന്നതാണ് കോടതിയുടെ ഈ വിധിന്യായം.

Scroll to Top