ലെബനനില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടില്ല, ഇത് നയതന്ത്ര നേട്ടം’; ഇസ്രയേല്‍ പ്രതിരോധ മന്ത്രി


ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ?ഗ്‌സെത്തുമായി ചര്‍ച്ച നടത്തിയെന്നും ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു
‘ലെബനനില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടില്ല, ഇത് നയതന്ത്ര നേട്ടം’; ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ടെല്‍അവീവ്: ലെബനനിലെ ഇസ്രയേല്‍ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം. ‘ഞങ്ങള്‍ തെക്കന്‍ ലെബനനിലെ ആക്രമണം അവസാനിപ്പിക്കുന്നില്ല, അമേരിക്ക അത് ആവശ്യപ്പെട്ടില്ല’; എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അഭിപ്രായപ്പെട്ടത്. ഇതൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേല്‍ പറഞ്ഞു. ടെല്‍ അവീവില്‍ നടന്ന പ്രാദേശിക നേതാക്കളുടെ കണ്‍വെന്‍ഷനിലാണ് ഇസ്രയേല്‍ കാറ്റ്സ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ?ഗ്‌സെത്തുമായി ചര്‍ച്ച നടത്തിയെന്നും ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.

എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവ് ശിക്ഷ

എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവ് ശിക്ഷ
പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബ?ഘായ് പ്രതികരിച്ചത്. അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലും അവരുടെ അധിനിവേശ പ്രോക്‌സിയും നിലനില്‍ക്കുന്നിടത്തോളം കാലം നമുക്ക് സമാധാനപരമായ ഒരു പ്രദേശം ഉണ്ടാകില്ലെന്നാണ് അദേഹം പറഞ്ഞത്. ആര്‍ക്കും ആരെയും വഞ്ചിക്കാനാകില്ലെന്ന് പറഞ്ഞാണ് ഇറാന്‍ വിദേശകാര്യ വക്താവ് എക്‌സ് പോസ്റ്റ് പങ്കുവെച്ചത്. ഇറാഖ് ആസ്ഥാനമായുള്ള സായുധ ഗ്രൂപ്പുകളെയും ഹിസ്ബുള്ളയെയും ഹമാസിനെയും അപലപിക്കുന്ന റൂബിയോയുടെ ഒരു ക്ലിപ്പിനൊപ്പാണ് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തത്.

Scroll to Top